കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ചവറ തട്ടാശ്ശേരി ശ്രീ മന്ദിരം വീട്ടിൽ സാജൻ ലാൽ(36) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. 2009, 2011, 2012, 2019 എന്നീ വർഷങ്ങളിൽ ചവറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കേസുകളിൽ ഉൾപ്പെട്ട ശേഷം ഒളിവിൽകഴിഞ്ഞിരുന്ന ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ പിടിയിലാവുകയായിരുന്നു.
അതിക്രമം, ഭവനഭേദനം, സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ചവറ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാജൻ ലാലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.