കൊല്ലം: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത് നടക്കും. മന്ത്രി കെ.ബി.ഗണേശ് കുമാർ ദേശീയപതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും.

26ന് രാവിലെ 8.50 മുതലാണ് ചടങ്ങുകൾ. പൊലിസ്, എക്സൈസ്, എൻ.സി.സി, സ്‌കൗട്ട്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, സ്‌കൂളുകളിലെ ബാന്റ് ട്രൂപ്പുകൾ തുടങ്ങിയവ പരേഡിൽ അണിനിരക്കും.

കുട്ടികളുടെ ഡിസ്‌പ്ലേയും ദേശഭക്തി ഗാനാലാപനവും നടക്കും. സർവീസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവിമാർ, സ്വാതന്ത്ര്യ സമര സേനാനികൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഗാന്ധിയന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും.