കൊല്ലം: വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ്റ് കൗൺസലിംഗ് സെൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽമേള ഫെബ്രുവരി 3ന് രാവിലെ 9 മുതൽ ആറ്റിങ്ങൽ ഗവ. കോളേജിൽ നടക്കും.
വി.എച്ച്.എസ്.ഇ പാസായ 18നും 35നും ഇടയിൽ പ്രായമുള്ള കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷന് വി.എച്ച്.എസ്.ഇ സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെടണം.