
പരവൂർ: പത്തൊൻപതുകാരിയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അരക്കോടി രൂപ കണ്ടെത്താൻ നാട് ഒന്നിക്കുന്നു. കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനി പരവൂർ കൂനയിൽ പാലവിള തെക്കതിൽ അശോകൻ പിള്ളയുടെയും പി.ഉഷാകുമാരിയുടെയും മകൾ യു.അഞ്ജനയാണ് (19) വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പീഡിയാട്രിക് മൈലാഡിപ്ലാസ്‌റ്റിക് സിൻഡ്രം എന്ന അസ്ഥി മജ്ജ രോഗത്തിന്റെ പിടിയിലാണ് അഞ്ജന. ശസ്‌ത്രക്രിയയ്ക്കും ദാതാവിനും തുടർ ചികിത്സയ്‌ക്കുമായാണ് ഇത്രയും തുക വേണ്ടിവരുന്നതെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കൂനയിൽ പൗർണമി കലാ - സാംസ്‌കാരിക വേദിയുടെയും പ്രമീള സ്‌മാരക ഗ്രന്ഥശാലയുടെയും പ്രവർത്തകർ അഞ്ജനയുടെ ചികിത്സാ സഹായം കണ്ടെത്താൻ നാട്ടിൽ സജീവമായി രംഗത്തുണ്ട്.
സഹായങ്ങൾ അയക്കുന്നതിനായി മാതാവ് പി.ഉഷാകുമാരിയുടെ പേരിൽ എസ്.ബി.ഐ സൗത്ത് പരവൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 42469688900. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070071.
ഗൂഗിൾ പേ നമ്പർ: 9947235306.