nl
ചങ്ങൻകുളങ്ങര പുലിത്തിട്ട ചതുഷഷ്ഠിയോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രത്തിൽ നടന്ന മഹാ പൗർണ്ണമി പൂജ.

തഴവ : ചങ്ങൻകുളങ്ങര പുലിത്തിട്ട ചതു:ഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രത്തിലെ കാപ്പ്കെട്ട് വ്രതാനുഷ്ഠാനം നാളെ സമാപിക്കും. രാവിലെ 10ന് നടക്കുന്ന അഭീഷ്ട വരപ്രസാദ പൂജയിൽ പങ്കുകൊണ്ട് ഭക്തജനങ്ങൾ കാപ്പഴിച്ച് വ്രതം അവസാനിപ്പിക്കുന്നതോടെ ഈ വർഷത്തെ കാപ്പ്കെട്ട് വ്രതാനുഷ്ഠാനത്തിന് സമ്മപനമാകും. രാവിലെ 7.30 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ആയില്യ പൂജയും നടക്കും. ശ്രീവിദ്യാ ദേവസ്വം ട്രസ്റ്റിന്റെ രണ്ടാം വാർഷികവും പൊതുസമ്മേളനവും രാവിലെ 9ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനാകും. സി. ആർ.മഹേഷ്‌ എം.എൽ.എ , ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.