df

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ മേലുദ്യോഗസ്ഥനും സഹപ്രവർത്തകനുമെതിരെ നടപടിയെടുക്കാത്തത് സി.പി.എമ്മിന്റെ ഭരണ സ്വാധീനം കൊണ്ടാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. വനിതാ എ.പി.പിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആത്മഹത്യയ്ക്ക് മുമ്പ് അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളിലൂടെ ക്രൂരമായ മാനസിക പീഡനം വ്യക്തമായിട്ടും പ്രതികൾക്കെതിരെ പ്രേരണാകുറ്റം ചുമത്താത്ത് കേസ് അട്ടിമറിക്കാനാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ലത മോഹൻദാസ് അദ്ധ്യക്ഷയായി. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.എം.ഇക്ബാൽ, എസ്.വി.ബൈജുലാൽ, രാധാകൃഷ്ണപിള്ള, ചിറക്കര പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ.സുജയ് കുമാർ, തെക്കുംഭാഗം ഹാഷിം, പ്രസന്നൻ പൂയപ്പള്ളി, എൻ.സത്യദേവൻ, കൃഷ്ണകുമാരി, ബിജി പൂതക്കുളം, ശ്രീജ, സജീവ് സജിഗത്തിൽ, കരിമ്പാലൂർ മണിലാൽ, മധു പാറയിൽ തുടങ്ങിയവർ സംസാരിച്ചു. പരവൂർ കോൺഗ്രസ് ഭവന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിന് കോൺഗ്രസ് നേതാക്കളായ പരവൂർ മോഹൻദാസ്, സിമിലാൽ, അനിൽ അക്കാദമി, ബിനുവിജയൻ, സുഗതൻ പറമ്പിൽ, സി.ആർ. അനിൽകുമാർ, ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, പ്രമോദ് കാരംകോട് തുടങ്ങിയവർ നേതൃത്വം നൽകി.