suvidha
എസ്.എസ്. സുവിധ

എഴുകോൺ : കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ എസ്.എസ്.സുവിധയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇടത് മുന്നണിയിലെ ധാരണപ്രകാരം സി.പി.എമ്മിലെ പ്രശോഭ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് . മൂന്നംഗങ്ങളുള്ള പ്രധാന പ്രതിപക്ഷമായ ബി.ജെ.പി മത്സരിക്കാതെ മാറി നിന്നു. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എം 9 , സി.പി.ഐ 4, ബി.ജെ.പി 3,കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷി നില.

ഇടയ്ക്കിടം ഗുരുനാഥൻമുകൾ വാർഡിനെയാണ് സുവിധ പ്രതിനിധീകരിക്കുന്നത്. സി.പി.ഐ മഹിളാ വിഭാഗം നേതാവാണ് സുവിധ .

വൈസ് പ്രസിഡന്റ് രാജി നൽകി

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ പിള്ള രാജി നൽകി. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് കൈമാറുന്നതിനാണ് രാജി. സി.പി.എമ്മിലെ തീരുമാനപ്രകാരം ഇടയ്ക്കിടം വാർഡംഗം സി. ഉദയകുമാറായിരിക്കും വൈസ് പ്രസിഡന്റ്.