fx
തഴവ മണപ്പള്ളി വിജയഭവനിൽ വിജയൻ്റെ ഷെഡ്ഢ് കത്തിനശിച്ച നിലയിൽ

തഴവ: താത്കാലിക താമസത്തിനായി സ്ഥാപിച്ചിരുന്ന ഷെഡ് കത്തി നശിച്ചു. തഴവ മണപ്പള്ളി ജംഗ്ഷന് സമീപം വിജയഭവനിൽ വിജയന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന ഷെഡാണ് ഇന്നലെ ഉച്ചയ്ക്ക് 12.25 ഓടെ കത്തി നശിച്ചത്. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപ് തന്നെ പൊട്ടിത്തെറിച്ചെങ്കിലും ആർക്കും അപകടം ഉണ്ടായില്ല. വശങ്ങൾ പലക അടിച്ചും മേൽക്കൂര ഓട് മേഞ്ഞും നിർമ്മിച്ചിരുന്ന ഷെഡും അകത്ത് ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കരുനാഗപ്പള്ളി അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.