കൊല്ലം: ഗ്രാമസ്വരാജ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തംഗത്തിന് പുരസ്‌കാരം നൽകുന്നതിന് നാമനിർദ്ദേശം ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഒരു ഗ്രാമപഞ്ചായത്തംഗത്തെയാണ് ജേതാവായി തിരഞ്ഞെടുക്കുന്നത്. 2023-24 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളെ വ്യക്തികൾക്കോ സംഘടനകൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ നാമനിർദ്ദേശം ചെയ്യാം. ഫെബ്രുവരി 5ന് മുമ്പ് നാമനിർദ്ദേശ ഫാറത്തിന് gramaswarajedym@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.