
പരവൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സംരംഭക വർഷം 2.0' പദ്ധതിയുടെ ഭാഗമായി കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും പരവൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. പരവൂർ എസ്.എൻ.വി.ആർ.സി.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ എ.സഫർകയാൽ അദ്ധ്യക്ഷനായി. വ്യവസായ വികസന ഓഫീസർ ജയസാഗരൻ, ഇ.ഡി.ഇ ഐശ്വര്യ, അനന്ദ കൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.മിനി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ഷെരീഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.അംബിക, കൗൺസിലർമാരായ ആർ.എസ്.സുധീർകുമാർ, സ്വർണമ്മ സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ സി.രേഖ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീത.സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി അബ്ദുൾ സജീം എസ്.നന്ദിയും പറഞ്ഞു.