ഓയൂർ :പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സരിത അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.ഉദയൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗം ബി.വസന്തകുമാരി കരട് പദ്ധതി രേഖയും ഗ്രാമസഭ വഴി ലഭിച്ച പദ്ധതി നിർദ്ദേശങ്ങളും അവതരിപ്പിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ടി.ബി.ജയൻ, ജയാ രാജേന്ദ്രൻ, അംഗങ്ങളായ എം.വിശ്വനാഥൻപിള്ള, വി.പി.ശ്രീലാൽ, ടി.എസ്.ആതിര, എസ്. മായ, ശ്രീകല അനിൽ, ഗിരീഷ്‌കുമാർ, എൽ.ശശികല, ജെസ്സി റോയി, അന്നമ്മ ബേബി, വിനീത ജോൺ എന്നിവരും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എസ്. പത്മകുമാർ, ബ്ലോക്ക് മെമ്പർമാരായ ഗീതാ ജോർജ്ജ്, ബിന്ദു എന്നിവരും ആസൂത്രണ സമിതി അംഗമായ ബി.സുദർശനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.സുരേഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.