കൊല്ലം: സി.എം.പി ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11 തീയതികളിൽ കൊല്ലം ജവഹർ ബാലഭവനിൽ നടക്കും. 10ന് വൈകിട്ട്‌ 4ന്‌ ചിന്നക്കട ബസ്‌വേയിൽ കവിസമ്മേളനം. വൈകിട്ട്‌ 5ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എൻ.സഖീഷ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷനാകും. 11ന് രാവിലെ 9ന്‌ ജവഹർ ബാലഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ആറ്റൂർ ശരച്ചന്ദ്രൻ, പി.വിജയബാബു, ആശ്രാമം സുനിൽകുമാർ, രാമചന്ദ്രൻ കടകമ്പള്ളി, ആർ.നന്ദകുമാർ എന്നിവർ പങ്കെടുത്തു.