കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ കുടുംബശ്രീ അംഗങ്ങൾക്കായി മീൻ പാചക മത്സരം നടത്തുന്നു. 28ന് കൂട്ടുരുചി സീസൺ 1 എന്ന് പേരിട്ടിരിക്കുന്ന മത്സരം സാമൂഹ്യ പ്രവർത്തകനായ പ്രദീപ് തേവള്ളിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

വ്ലോഗർ മുകേഷ് എം.നായർ, ഷെഫും ഫുഡ് സയന്റിസ്റ്റുമായ നളൻ ഷൈൻ, നടൻ എൻ.കെ.കിഷോർ, നടി ആലിയ, ഗാന്ധിഭവൻ കിച്ചൻ മാനേജർ പ്രസന്ന രാജൻ എന്നിവരാണ് വിധികർത്താക്കൾ. ചലച്ചിത്രതാരം നസീല നാസറുദ്ദീനാണ് കൂട്ടുരുചിയുടെ അവതാരക.

രാവിലെ 9ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനും പ്രസന്ന രാജനും ചേർന്ന് പരിപാടിക്ക് തിരിതെളിയിക്കും. 5000, 3000, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റും ക്യാഷ് പ്രസും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9446061612, 9497132028, 9074961381.