saritha

കുണ്ടറ: തണ്ണിക്കോട് ക്ലേ മൈൻസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണിക്കോട് സൂര്യ ഭവനിൽ സരിതയാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി മുതൽ യുവതിയെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ രാവിലെ എട്ടോടെ ക്ലേ മൈൻസിന് സമീപം യുവതിയുടെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് കുണ്ടറയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും കൊല്ലത്ത് നിന്ന് എത്തിയ സ്കൂബാ ടീമും ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

ബുധനാഴ്ച രാത്രി സരിത ക്ലേ മൈനിലേക്ക് നടന്നുപോകുന്ന നിരീക്ഷണ കാമറ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുണ്ടറ പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: ശിവപ്രസാദ്. മക്കൾ: സൂര്യ, ആര്യൻ.