അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ വകയായി പനയഞ്ചേരി മല്ലശ്ശേരി അങ്കണവാടിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം ക്ലബ് മുൻ പ്രസിഡന്റ് മനോഹരൻ നായർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് നിബു ഐ.ജേക്കബ്, സെക്രട്ടറി ശിവദാസൻ, അസി.ഗവർണർ രാജേന്ദ്രകുമാർ, ഷാജിലാൽ, സേതുനാഥ്, വാർഡ് മെമ്പർ മറ്റ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.