photo
ആയൂർ ഗവ.ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന കോഴിക്കുഞ്ഞ് വിതരണം പ്രിൻസിപ്പൽ എം.ദീപാ കുമാരി നിർവഹിക്കുന്നു. മനോജ് കുമാർ, ബി. മുരളി തുടങ്ങിയവർ സമീപം

അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ച് കുടുംബങ്ങൾക്ക് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രിൻസിപ്പൽ എം. ദീപാകുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. മുൻ പി.ടി.എ പ്രസിഡന്റ് ബി.മുരളി, സിനീയർ അസി.ജി.അമ്പിളി, വോളണ്ടിയർ ലീഡർ അൽ ഫഹദ് തുടങ്ങിയവർ സംസാരിച്ചു. ആർ.എസ്. ഷീബ സ്വാഗതവും ഡോണ ഗ്രീക്ക് നന്ദിയും പറഞ്ഞു.