കൊല്ലം: രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ഫൗണ്ടേഷൻ എന്ന സംഗീത സംഘടനയുടെ ഉദ്ഘാടനം

28ന് വൈകിട്ട് 5ന് കൊല്ലം ബീച്ച് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിന്നണി ഗായിക പ്രൊഫ.എൻ.ലതിക ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തും. ഓർക്കസ്ട്ര ഗാനമേളയും നൃത്തസന്ധ്യയും ഉണ്ടായിരിക്കും. സംഗീത സംവിധായകൻ ഭരത്‌ലാൽ ത്യാഗരാജൻ, സംഘടനയുടെ രക്ഷാധികാരി അഡ്വ.കെ.വേണുഗോപാൽ, ജനറൽ കൺവീനർ‌ അഡ്വ.പെരുമൺ എസ്.രാജു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ.പെരുമൺ എസ്.രാജു, എ.ടി.ബിജുകുമാർ, സെക്രട്ടറി രാജു തങ്കപ്പൻ എന്നിവർ പങ്കെടുത്തു.