കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം, തെക്കേവിള, സൗഹൃദ നഗർ 206, കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണൻ (23) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
2018 മുതൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ 6 ക്രിമിനൽ കേസുകൾ കണ്ണന്റെ പേരിലുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യവും കഞ്ചാവും നൽകിയ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.