vv
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ. ശിവശങ്കര പ്പിള്ള ഉദ് ഘാ ടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര സൗത്ത് യൂണിറ്റിന്റെ 32ാമത് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ശശിധരൻപിള്ള അദ്ധ്യക്ഷനായി.ബ്ളോക്ക് സെക്രട്ടറി സി.രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോട്ടും ട്രഷറർ പി.വെെ.രാജു വരവു ചെലവും അവതരിപ്പിച്ചു. പി.എൻ.മുരളീധരൻ പിള്ള, നീലേശ്വരം സദാശിവൻ, എൻ.വിജയൻ, പി.കെ. ശ്യാമള, എ.സുലൈമാൻകുട്ടി , ഡി.ഗോപാലകൃഷണൻ ഉണ്ണിത്താൻ, പി.കൃഷ്ണൻകുട്ടി, സി.ശ്രീജയൻ, എസ്.എസ്. അനിൽകുമാർ, വി.എസ്. സനൽ കുമാർ, സി.തങ്കമണി, എസ്.ആർ.ബിന്ദു, തങ്കമണി മുകേഷ് എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി ശശിധരൻപിള്ള ( പ്രസിഡന്റ് ),എൻ. വിജയൻ( സെക്രട്ടറി), പി.വെ. രാജു( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു വല്ലം രാമകൃഷ്ണപിള്ള വരണാധികാരിയായി.