കൊല്ലം: സമ്പൂർണ ഭരണഘടനാ സാക്ഷരത ലക്ഷ്യമാക്കി കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ രൂപീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ ഭരണഘടന സാക്ഷരത പദ്ധതിയായ സിറ്റിസൺ -2022 ന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സെനറ്റർമാർ ചേർന്നാണ് സമിതി രൂപീകരിച്ചത്.

ഭരണഘടനാ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാൻ സ്ഥാപനങ്ങൾക്കും ഭരണഘടനാ പ്രചാരകരാകാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർക്കും constitutionliteracycouncil@gmail.com എന്ന ഇ - മെയിലിലോ 9846336273 എന്ന നമ്പരിലോ ബന്ധപ്പെടാം. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശ്രീജ ഉത്തമൻ, ചെയർമാൻ എം.നസീം ഖാൻ , സെക്രട്ടറി അഞ്ചു, എം.എ.റസീന എന്നിവർ പങ്കെടുത്തു.