
കുണ്ടറ: സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച വീട്ടമ്മ റോഡിലേയ്ക്ക് തെറിച്ചുവീണ് മരിച്ചു. ചെറുമൂട് രമ്യാ നിവാസിൽ മനോഹരന്റെ ഭാര്യ ശ്യാമളയാണ് (58) മരിച്ചത്. കേരളപുരം മാമ്മൂട് റയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു അപകടം. ചേച്ചിയുടെ മകളുടെ ഭർത്താവിനൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സാന്ത്വന പരിചരണ രംഗത്ത് ശ്യാമള സജീവ സാന്നിദ്ധ്യമായിരുന്നു. മകൾ: രമ്യ.