ആലപ്പാട്: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകളിൽ ഏയ്റോബിക്ക് കമ്പോസ്റ്റ് ബിറ്റ് (തുമ്പൂർമുഴി) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം ചെറിയഴീക്കൽ എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ഷൈമ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ, ഉദയകുമാരി, ഹെഡ്മാസ്റ്റർ ബസരിയത്ത്, എസ്.എം.സി ചെയർമാൻ സുരേഷ്, എം.എസ്.ജയരാജ്, രക്ഷകർത്താക്കൾ, കുട്ടികൾ തുടങ്ങിയർ പങ്കെടുത്തു. പഞ്ചായത്തിന്റെ അധീനതയിലുള്ള ഗവ.എൽ.പി.എസ് ശ്രായിക്കാട് പദ്ധതി പൂർത്തികരിച്ചിരുന്നു. ഗവ.എൽ.പി.എസ്, പണ്ടാരതുരുത്ത് വരും ദിനങ്ങളിൽ പദ്ധതി നടപ്പിലാക്കും.
സ്കൂളുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങളും പാചക അവശിഷ്ടങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും വളമാക്കി സ്കൂളുകളിലെ പച്ചക്കറി തോട്ടങ്ങളിലും പൂന്തോട്ടങ്ങളിലും ഉപയോഗിക്കുന്നതാണ് പദ്ധതി.