pwd
ഓച്ചിറയിലും സമീപപ്രദേശങ്ങളിലും തകർന്നു കിടക്കുന്ന റോഡുകൾ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹിക നീതിഫോറം ഓച്ചിറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച്

ഓച്ചിറ: ഓച്ചിറയിലും സമീപ പ്രദേശങ്ങളിലും തകർന്നു കിടക്കുന്ന വള്ളികുന്നം-ചങ്ങൻകുളങ്ങര, ആയിരംതെങ്ങ്-ഓച്ചിറ റോഡുകൾ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹിക നീതിഫാറം ഓച്ചിറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി. പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി തഴവ സത്യൻ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ശശിധരൻ അനിയൻസ്, രാജീവ് കണ്ടല്ലൂർ, അയ്യാണികൽ മജീദ്, ഗീതാരാജു, ദീതാകുമാരി, അൻസർ മലബാർ, സലിം അമ്പീത്തറ തുടങ്ങിയവർ സംസാരിച്ചു.