കൊല്ലം: കരുനാഗപ്പള്ളി സെന്റ് ഗ്രീഗോറിയോസ് സെൻട്രൽ സ്കൂളിന്റെ 37-ാം സ്കൂൾ വാർഷികാഘോഷം തിരുവനന്തപുരം മാജിക്ക് അക്കാഡമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമല ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ, കരുനാഗപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ബേബി ജോൺ, ഫ്ലവേഴ്സ് ടോപ്പ് സിംഗർ അവതാരിക അനുനയ അനൂപ് (മീനാക്ഷി), മാളികപ്പുറം സിനിമയിലെ ശ്രീപദ് യാൻ, ഫ്ലവേഴ്സ് ടോപ്പ് സിംഗറിലൂടെ പ്രശസ്തനായ പി.കെ .സൂര്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
ദേവി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിന്റെ സ്ഥാപകനും ചെയർമാനുമായ ഡി.ജോർജ് കാട്ടൂത്തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 'കരുതൽ' ചാരിറ്റി പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ സ്വരൂപിച്ച തുക ക്ലാസ് ടീച്ചറും ക്ലാസ് ലീഡറും ചേർന്ന് സി.ആർ.മഹേഷ് എം.എൽ. എയ്ക്ക് കൈമാറി. സി.ബി.എസ്.ഇ കൊല്ലം ജില്ലാ സഹോദയ മത്സരങ്ങളിലെ ഓവറോൾ ട്രോഫി കരുനാഗപ്പള്ളി മോട്ടോർ വാഹന ഇൻസ്‌പെക്ടർ ബേബി ജോൺ നൽകി. പി.ടി.എ പ്രസിഡന്റ് എം.ഹാഷിം , പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് ഷബാന നൂറുദീൻ എന്നിവർ സംസാരിച്ചു. അഷ്മിൻ സഞ്ജു നന്ദി പറഞ്ഞു. തുടർന്ന് 'എന്റെ വിദ്യാലയം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ അരങ്ങേറി.