കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ എസ്.രഞ്ജിത് കുമാറിനെ തിരഞ്ഞെടുത്തു. ഇടത് മുന്നണി ധാരണപ്രകാരം സി.പി.എം പ്രതിനിധിയായിരുന്ന കെ.ഹർഷകുമാർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ കൊട്ടാരക്കര മണ്ഡലം അസി.സെക്രട്ടറിയും കലയപുരം ഡിവിഷനിൽ നിന്നുള്ള ബ്ളോക്ക് പഞ്ചായത്തംഗവുമാണ് എസ്.രഞ്ജിത്ത് കുമാർ. വൈസ് പ്രസിഡന്റ് സി.പി.ഐയിലെ അഡ്വ.ബെച്ചി മലയിൽ രാജിവയ്ക്കും. മുന്നണി ധാരണപ്രകാരം സി.പി.എമ്മിനാണ് തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. പതിനാലംഗ ബ്ളോക്ക് ഭരണസമിതിയിൽ എൽ.ഡി.എഫ്-10, യു.ഡി.എഫ് -4 എന്നീ നിലയിലാണ് കക്ഷിനില.