ചവറ: വ്യാപാരി വ്യവസായി ഏകോപന സമിതി നീണ്ടകര യൂണിറ്റ് സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ 73 കുടുംബങ്ങൾക്ക് ഐഡി കാർഡ് വിതരണം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എസ്.എൻ.വേണു പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാൻ മുണ്ടകത്തിൽ സ്വാഗതവും യു.പുഷ്പരാജൻ നന്ദിയും പറഞ്ഞു. സമിതിനേതാക്കളായ ജി.ആൽബർട്ട് നടരാജൻ , നെൽസൺ, സജി, സുനിൽ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സ്നേഹസ്പർശം നീണ്ടകര യൂണിറ്റ് കുടുംബസുരക്ഷാ പദ്ധതി ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു