കൊട്ടാരക്കര: കേരള സംസ്ഥാന നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 9ന് കൊട്ടാരക്കര കോടതി സമുച്ചയത്തിൽ മെഗാ അദാലത്ത് നടക്കും. ഏറെ നാളുകളായി കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ ബന്ധപ്പെട്ട കക്ഷികളുടെ സഹകരണത്തോടെ തീർപ്പാക്കുന്നതിനാണ് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നത്.

പരാതികൾ സ്വീകരിക്കും

നിലവിൽ വിചാരണയിലിരിക്കുന്ന സിവിൽ കേസുകൾ,അദാലത്തിൽ പരിഗണിക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, കുടുംബ കോടതി കേസുകൾ, ബാങ്ക് സംബന്ധമായ കേസുകൾ എന്നിവക്കു പുറമെ സ്വകാര്യ പരാതികളും അദാലത്തിൽ പരിഗണിക്കും. പരാതികൾ കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ ഫെബ്രുവരി 12ന് വൈകിട്ട് 5 വരെ സ്വീകരിക്കും.