
കൊട്ടിയം: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജിലെ നാഷണൽ സർവീ സ് സ്കീം (എൻ.എസ്.എസ്) ക്യാമ്പ് ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ
ഡോ.അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.പ്രമോദ്
അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.അനിത സ്വാഗതം പറഞ്ഞു. ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നൗഷാദ് യൂനുസ്, വൈസ് പ്രിൻസിപ്പൽ ഡോ.എം.എസ്.മിനി, പി.ടി.എ പ്രസിഡന്റ് പട്ടത്താനം സുനിൽ, രഘു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റുമൈസാബീവി, ശ്രുതി രാജ്, എൻ.ഫാത്തിമ എന്നിവർ സംസാരിച്ചു.