കൊല്ലം: ജില്ലയിൽ നിർമ്മിക്കുന്ന ആദ്യ ഉമ്മൻ ചാണ്ടി വീടിന്റെ തറകല്ലിടൽ പട്ടത്താനത്ത് ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ഉമ്മൻ ചാണ്ടി ആശ്രയ കരുതലിന്റെ ജില്ലാ കോ- ഓർഡിനേറ്റർ അഡ്വ. എം.ജി.ജയകൃഷ്ണൻ, സജീവ് പരിശവിള, ഗീതാകൃഷ്ണൻ, വിപിന ചന്ദ്രൻ, പാലത്തറ രാജീവ്, ഡി. ഗീതാകൃഷ്ണൻ, പട്ടത്താനം സന്തോഷ്, ദീപ ആൽബർട്ട്, മുണ്ടയ്ക്കൽ രാജീവ്, എം.എം.സഞ്ജീവ് കുമാർ, അഭിലാഷ് കുരുവിള, എം.മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.