
കൊല്ലം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ആവഷ്‌കരിച്ച കർമ്മ പരിപാടി കനൽ ഫെസ്റ്റ് 2023-24 ന്റെ ജില്ലാതല ഉദ്ഘാടനം പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ നടന്നു.
കോളേജ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസർ ജെ.ജ്യോതി അദ്ധ്യക്ഷയായി. ലിംഗ നീതി സമത്വം ജൻഡർ റിലേഷൻസ് ബോധവത്കരണ ക്ലാസിന് ജെൻഡർ ട്രെയിനർ എച്ച്.ആമിന നേതൃത്വം നൽകി. സിറ്റി പൊലീസ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ വനിതാ സ്വയം പ്രതിരോധ വിദ്യാ പരിശീലനവും നടന്നു. ഡി.എച്ച്.ഇ.ഡബ്ല്യു കൊല്ലം ജെൻഡർ സ്‌പെഷ്യലിസ്റ്റ് ആര്യ.എസ്.കുമാർ, ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസർ ജെ.ജ്യോതി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പി.ടി.എ രക്ഷാധികാരി എ.സുന്ദരേശൻ, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. ആർ.രാഹുൽ, എൻ.എസ്.എസ് വോളണ്ടിയർ ഗൗരി എന്നിവർ സംസാരിച്ചു.