
എഴുകോൺ: വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി.ഷീല പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ബി.ജയകുമാർ, എസ്.എം.സി ചെയർമാൻ എസ്.സജീവ്, സ്റ്റാഫ് സെക്രട്ടറി സജീവ് നെടുമൺകാവ്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രേഖ രാജൻ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് എസ്.സജി സ്വാഗതവും ആർ.കെ.അനിത നന്ദിയും പറഞ്ഞു. കുട്ടികൾ റിപ്പബ്ലിക് ദിന റാലി നടത്തി. കരീപ്ര ഗവ.എൽ.പി.എസിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ.അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ലിയോ ഉമ്മൻ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്ത വർണാഭമായ ഘോഷയാത്ര നടന്നു.