photo

കരുനാഗപ്പള്ളി: ആത്മീയ കേന്ദ്രങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ റിപ്പബ്ളിക് ദിനാഘോഷം പ്രൗഢഗംഭീരമായ ചടങ്ങുകളേടെ നടന്നു. മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരെ നമ്മൾ എന്നും ഓർമിക്കണമെന്നും അവരോട് എക്കാലവും നന്ദിയുള്ളവരായിരിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സി.ആർ.പി.എഫ് ഓഫീസർ ഇൻ-ചാർജ് വിനോദ് കുമാർ മീണ, മറ്റ് സി.ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥർ, ആശ്രമത്തിലെ അന്തേവാസികൾ, ബ്രഹ്മചാരി, ബ്രഹ്മചാരിണിമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദേശീയഗാനാലാപനവും നടന്നു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ വീണാറാണി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. പ്രഥമ അദ്ധ്യാപിക പി.രശ്മി ദേവി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എച്ച്.എ.സലാം, എസ്.ഷിഹാബ് എസ്.പൈനുംമൂട്, ആർ.അനിൽകുമാർ, എൻ.സി.സി ക്യാപ്റ്റൻ വി.ജി.ബോണി,

വി.വിജിത,​ എച്ച്.സതീഷ്, എൽ. എസ്.ജയകുമാർ, സ്റ്റാഫ് സെക്രട്ടറി ജെ.പി.ജയലാൽ എന്നിവർ സംസാരിച്ചു.

കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി,​ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ദേശീയ പതാക ഉയർത്തി. ബിന്ദു ജയൻ, ചുറ്റുമൂല നാസർ, എൻ.അജയകുമാർ, റഷീദ് കളത്തൂട്ടിൽ, സോമൻ പിള്ള, ജയകുമാർ, മുനമ്പത്ത് ഗഫൂർ, സുഭാഷ് ബോസ്, കല്ലേലി ഭാഗം ബാബു, സലിം ചിറ്റുമൂല, ഗോപിനാഥ പണിക്കർ,​ സദാശിവൻ, താഹ വടക്കേക്കര, ശിശുപാലൻ എന്നിവർ സംസാരിച്ചു.

ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിജി അനുസ്മരണവും വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും മൈനോറിറ്റി സെൽ ഭാരവാഹികളെയും സുധീരൻ ചടങ്ങിൽ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതിയുടെ നിയോജക മണ്ഡലം മെമ്പർഷിപ്പ് വിതരണം പ്രസിഡന്റ്

വി.എസ്.വിനോദ് ഷാനവാസിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഹെൻട്രി, മെഹർ ഖാൻ ചേന്നല്ലൂർ, മാരിയത്ത് ബീവി, കയ്യാലത്ത റഹരിദാസ്, ബാബുജി പട്ടത്താനം, സെവന്തിക കുമാരി,​ അയ്യാണിക്കൽ മജീദ്, അൻസാർ മലബാർ, കെ.എം നൗഷാദ്, തട്ടാരേത്ത് രവി, സലിം ചിറ്റുമൂല, കൃഷ്ണപിള്ള, ഹസൻ കുഞ്ഞ്, ആർ.വി.വിശ്വകുമാർ എന്നിവർ സംസാരിച്ചു.