
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സി.ടി സ്കാൻ, സൗജന്യ ഡയാലിസിസ് എന്നിവയുടെ രണ്ടാംഘട്ട ഉദ്ഘാടനം മുൻ സ്പീക്കർ വി.എം.സുധീരൻ നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. പുതുതായി മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ കൂടിയാണ് ആരംഭിക്കുന്നത്. സി.ടി സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, തിരിമ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നേത്രചികിത്സാവിഭാഗം, പുതിയ ഡോക്ടർമാർ, ഒ.പി വിഭാഗം എന്നിവ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ സ്വാഗതം പറഞ്ഞു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ ജി.സത്യൻ പദ്ധതി വിശദീകരണവും ആശുപത്രി അഡി.ഡയറക്ടർ ഡോ.ആർ.സുരേഷ് പരബ്രഹ്മ ആരോഗ്യവിഷൻ പദ്ധതി വിശദീകരണവും നടത്തി. നേത്ര ചികിത്സാവിഭാഗം, അൾട്രാസൗണ്ട് സ്കാൻ എന്നിവയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, രക്ഷാധികാരി എം.സി.അനിൽകുമാർ, പി.ബി സത്യദേവൻ, ബി.എസ്.വിനോദ്, എസ്.കൃഷ്ണകുമാർ, ശരത്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ഗീതാകുമാരി, എ.അജ്മൽ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ വലിയഴീക്കൽ പ്രകാശൻ നന്ദി പറഞ്ഞു.