
കൊല്ലം: തന്റെ പ്രതിഷേധം കാരണം രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയ നിലമേഷൽ ജംഗ്ഷനിലെ ഇർഫാൻ ഫുഡ് കോർട്ട് ഉടമ എസ്.ഫിറോസിന് ആയിരം രൂപ നഷ്ടപരിഹാരം നൽകിയ ശേഷമാണ് ഗവർണർ മടങ്ങിയത്. ഫുഡ് കോർട്ടിന് മുന്നിൽ കസേരയിട്ടിരുന്നാണ് ഗവർണർ പ്രതിഷേധിച്ചത്. ഗവർണർക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും തടിച്ചുകൂടിയതോടെ ഫുഡ് കോർട്ടിലേക്ക് ആർക്കും കയറാനാകാത്ത അവസ്ഥയായി. ഇത് മനസിലാക്കിയ ഗവർണർ മടങ്ങുന്നതിന് മുമ്പേ സ്റ്റാഫ് വഴി ആയിരം രൂപ ഉടമസ്ഥന് നൽകുകയായിരുന്നു. ഫിറോസ് വേണ്ടെന്ന് പറഞ്ഞെങ്കിലും സ്റ്റാഫ് അംഗം നിർബന്ധിച്ച് ഏൽപ്പിച്ചു.