പരവൂർ: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ ഫെസിലിറ്റേഷൻ കാമ്പയിൻ കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഹാളിൽ നടന്നു. പ്രസിഡന്റ്‌ ടി.ആർ. സജില ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ ശശികല, ഇ.ഡി.ഇ ആർ. അനന്തകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് ഹരിദാസൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ് സ്വാഗതവും സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.