
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വാർഷിക ആഘോഷങ്ങലുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി. മാനേജർ എ.സോമരാജൻ വിദ്യാർത്ഥികൾക്കുള്ള സന്ദേശം നൽകി. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ പ്രസിഡന്റ് കെ.സുശീലൻ വിതരണം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ.കെ.രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർ ശിബു, യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ, ഡോ.സന്ദീപ്, ഷിഹാൻ ബഷി, സിനൻ സലിം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ.സിന്ധി സത്യദാസ് സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.