photo

പുനലൂർ: പുനലൂർ താലൂക്ക്തല റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പി.എസ്.സുപാൽ എം.എൽ.എ പതാക ഉയർത്തി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, സർക്കാർ,സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശുപത്രികൾ, സാമൂഹിക, സാംസ്കാകാരിക പ്രവർത്തകർ, സന്നദ്ധ സംഘടന നേതാക്കൾ, ലൈബ്രററി ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, ആശ വർക്കർമാർ, പൊലിസ്, വനം ,ഫയർഫോഴസ്, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ റിപ്പബ്ലിക് ദിനറാലിയിൽ അണിനിരന്നു. ടി.ബി.ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി പോസ്റ്റ് ഓഫീസ് കവലയിൽ എത്തിയ ശേഷം തിരികെ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കളിൽ റാലി സമാപിച്ചു.

പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.എസ്.നസിയ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ഡി.ദിനേശൻ, പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, വാർഡ് കൗൺസിലർ നിമ്മി എബ്രഹാം, ഡി.ഇ.ഒ.എൽ.മിനി, എ.ഇ.ഒ.ഡി.അജയകുമാർ, സ്കൂൾ പി.ടി.എ.പ്രസിഡന്റ് നെടുംങ്കയം നാസർ, ആഘോഷ കമ്മിറ്റി ജൻറൽ കൺവീനർ വി.വിഷ്ണുദേവ്, കലയനാട് ബാനർജി തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ ബി.സുജാത വിജയികൾക്ക് സമ്മാന വിതരണം നടത്തി.