
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽ ക്രോസിന് കുറുകെ ആർ.ഒ.ബി നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കല്ലിടൽ ആരംഭിച്ചു.
മുണ്ടയ്ക്കൽ, വടക്കേവിള വില്ലേജുകളിൽ നിന്നായി 97.13 ആർസ് ഭൂമിയാണ് (240.04 സെന്റ് ) ഏറ്റെടുക്കുന്നത്. കല്ലിടൽ പൂർത്തിയാക്കിയ ശേഷം ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളും കൃത്യമായ കണക്കാക്കി വില നിർണയത്തിലേക്ക് കടക്കും. ഇതിനൊപ്പം സാമൂഹ്യാഘാത പഠനവും നടക്കും. നടപടികൾ കൃത്യമായി മുന്നോട്ട് നീങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്ത് ആർ.ഒ.ബി നിർമ്മാണം ടെണ്ടർ ചെയ്യാം. എം.നൗഷാദ് എം.എൽ.എ ഇന്നലെ കല്ലിടൽ ഉദ്ഘാടനം ചെയ്തു.