 
കുണ്ടറ: എം.ജി.ഡി.എച്ച്.എസ് ഫോർ ഗേൾസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജിജുമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ റോയി സാമുവൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എൻ.സി.സി, എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ പരേഡുകൾക്കു ശേഷം പി.ടി.എ പ്രസിഡന്റും ഹെഡ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥിനികൾ ദേശീയ ഗാനം ആലപിച്ചു. പി.ടി.എ സെക്രട്ടറി ജോജോ, സ്റ്റാഫ് സെക്രട്ടറി മാത്യു രാജൻ, ഷേബ മാത്യു, ലിയ കോശി, ഷൈനി സാമുവൽ, മേരി മാത്യു, എൻ.സി.സി, എസ്.പി.സി കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. സീനിയർ അസി. ജോമിനി സൂസൻ എബ്രഹാം നന്ദി പറഞ്ഞു.