
കൊല്ലം: കരുനാഗപ്പള്ളി എക്സൈസ് വിമുക്തി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കൽ ബീച്ചിൽ ലഹരി വിരുദ്ധ സായാഹ്ന സദസും കലാസന്ധ്യയും ലഹരി വിരുദ്ധ പ്രചരണ വാഹനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു.എൽ.ഇ.ഡി വാളിൽ തയ്യാറാക്കിയ ചലിക്കുന്ന ലഹരി വിരുദ്ധ സന്ദേശ വാഹനത്തിന്റെ സ്വിച്ച് ഓൺ കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ലഹരി വിരുദ്ധ സായാഹ്ന സദസ് യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി.എൽ.വിജിലാൽ അദ്ധ്യക്ഷനായി. പഠനകേന്ദ്രം കൺവീനർ എസ്.ആർ.ഷെറിൻ രാജ് സ്വാഗതവും വൈ.സജികുമാർ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാർ, ഓച്ചിറ സബ് ഇൻസ്പെക്ടർ എം.എസ്.നാഥ് എന്നിവർ സംസാരിച്ചു.അഭയ ബിജുവും ആൻജോ ജോസും സംഘവും നയിച്ച വയലിൻ ഫ്യൂഷനും എക്സൈസ് ജീവനക്കാരും പൊതുജനങ്ങളും പങ്കാളികളായ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ വിതരണം ചെയ്തു.