kudumbasree

എഴുകോൺ: കുടുംബശ്രീ സി.ഡി.എസിന്റെ കൊട്ടാരക്കര ബ്ലോക്ക് തല വിഷരഹിത പച്ചക്കറി വിപണന കേന്ദ്രമായ വെജിറ്റബിൾ കിയോസ്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. എഴുകോൺ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എം.പി.പ്രീത അദ്ധ്യക്ഷയായി. ആദ്യ വിൽപ്പന എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം നിർവഹിച്ചു. ഡി.എം.സി വിമൽ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.വിജയ പ്രകാശ്, ശ്രുതി, സുധർമ്മാദേവി, എ.ഡി.എം.സി.മുഹമ്മദ് ഹാരീസ്, സി.ഡി.എസ് ചെയർ പേഴ്സൺമാരായ

ടി.എസ്.ബിനി, ഷൈലജ അനിൽകുമാർ, രാധമ്മാൾ, രമ, രതി എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ജി.ശങ്കരൻകുട്ടി നന്ദി പറഞ്ഞു.