കൊല്ലം: കേരളത്തിലെ ഒരു സർക്കാരും ഇത്രയേറെ വെറുക്കപ്പെട്ടവരായി മാറിയിട്ടില്ലെന്നും പിണറായി സർക്കാരിനെ കമ്മിഷൻ സർക്കാർ എന്നാണ് വിളിക്കേണ്ടതെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. യു.ഡി.എഫ് കൊല്ലം പാർലമെന്റ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഷിബു ബേബിജോൺ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, വി.എസ്. ശിവകുമാർ, പി. രാജേന്ദ്രപ്രസാദ്, എം.എം. നസീർ, എ.എ. അസീസ്, വാക്കനാട് രാധാകൃഷ്ണൻ, ജി. രാജേന്ദ്രപ്രസാദ്, കുളക്കട രാജു, നൗഷാദ് യൂനുസ്, കെ.എസ്. വേണുഗോപാൽ, സി. മോഹനൻപിള്ള, പ്രകാശ് മൈനാഗപ്പള്ളി, സുധാകരൻ പള്ളത്ത്, കല്ലട ഫ്രാൻസിസ്, സലിം ബംഗ്ലാവ് എന്നിവർ സംസാരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എം.എം. നസീറിനെയും, ജനറൽ കൺവീനറായി ജി. രാജേന്ദ്രപ്രസാദിനെയും തിരഞ്ഞെടുത്തു.