
കൊല്ലം: ഇക്കൊല്ലത്തെ തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്‌കാരം സുധാമേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന ഗ്രന്ഥത്തിന് ലഭിച്ചു. യു.കെ.കുമാരൻ, ഗ്രേസി, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരാണ് അവാർഡ് കൃതി തിരഞ്ഞെടുത്തത്. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 8ന് വൈകിട്ട് 4.30ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന തോപ്പിൽ രവി അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സമ്മാനിക്കും.