ns

ശാസ്താംകോട്ട: കൊല്ലം ഡിസ്ട്രിക്ട് സഹോദയ കോംപ്ലക്സ്ന്റെ ആഭിമുഖ്യത്തിൽ ബാസ്കറ്റ്ബാൾ ടൂർണമെന്റ് വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നടന്നു. ശാസ്താംകോട്ട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ

കെ.ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. കൊല്ലം ഡിസ്ട്രിക്ട് സഹോദയ പ്രസിഡന്റ്‌ ഡോ.കെ.പൊന്നച്ചൻ അദ്ധ്യക്ഷനായി.ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. ചെയർമാൻ

എ.എ.റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ ഇ.സുബൈർ കുട്ടി, പ്രിൻസിപ്പൽ

എസ്.മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി.കെ.രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ.യാസിർ ഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, സ്റ്റാഫ്‌ സെക്രട്ടറി കെ.ദീപ, പ്രീ സ്കൂൾ കോർഡിനേറ്റർ ഷിംന മുനീർ അദ്ധ്യാപകരായ പ്രിയമോൾ, സാലിം, കായികാദ്ധ്യാപകരായ സന്ദീപ് കെ.ആചാര്യ, റാം കൃഷ്ണൻ എന്നിവർ സംസാരിച്ചു.