കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ നടന്ന, 40-ാമത് വിവാഹപൂർവ്വ കൗൺസിലിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനംചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ, കൊല്ലം ജോയ് ആലു ക്കാസ് ആൻഡ് ജോളി സിൽക്‌സ് മാനേജർ അരുൺകുമാർ എന്നിവർ സംസാരിച്ചു. യോഗം ബോർഡ് മെമ്പർ എ.ഡി.രമേഷ്, യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എസ്. ഷേണാജി, ഇരവിപുരം സജീവൻ, വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ജി. കൃഷ്ണകുമാർ, പി.സുരേന്ദ്രൻ, മങ്ങാട് ജി.ഉപേന്ദ്രൻ, ശാഖാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. രാജേഷ് പൊൻമല, ഡോ. ശരത്ചന്ദ്ര
ൻ, ഡോ. സുരേഷ് കുമാർ, കെ.വി.അനൂപ്, ഷൈലജയും എന്നിവർ ക്ളാസെടുത്തു. ഇന്നു വൈകിട്ട് നാലിന് മോഹൻ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സെക്രട്ടറി എൻ.രാജേന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. എ.ഡി.രമേഷ് നന്ദി പറയും.