കൊല്ലം: കഥാപ്രസംഗ കലയുടെ ശതാബ്ദി ആഘോഷം, കഥാപ്രസംഗ ശില്പശാല, സെമിനാർ, പ്രഭാഷണം, കാഥികസംഗമം, കഥാപ്രസംഗമേള എന്നിവ മേയ് ആദ്യവാരം എറണാകുളത്ത് നടത്താൻ പുരോഗമന കഥാപ്രസംഗ കലാസംഘടന സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
കാഥിക പ്രതിഭകളായ കെടാമംഗലം സദാനന്ദൻ, വി.സാംബശിവൻ എന്നിവരുടെ അനുസ്മരണം ഏപ്രിൽ 23ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടത്തും.
പ്രസിഡന്റ് പ്രൊഫ. വി.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രൊഫ. ചിറക്കര സലിംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. നിരണം രാജൻ, കമ്മിറ്റി അംഗങ്ങളായ കൊല്ലം കാർത്തിക്, എ.ആർ.ചന്ദ്രൻ, ഭരതന്നൂർ സോമശേഖരൻ, ആലപ്പി രമണൻ, അടൂർ സുനിൽ, എറണാകുളം പൊന്നൻ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി തോന്നയ്ക്കൽ വാമദേവൻ സ്വാഗതവും ട്രഷറർ കൈതാരം വിനോദ് കുമാർ നന്ദിയും പറഞ്ഞു.