df

കൊട്ടാരക്കര: നെടുവത്തൂർ കിള്ളൂർ അഴകുന്നിൽ ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കുറ്റിക്കാടിന് തീ പടിച്ചത് സമീപവാസികളെ ഭീതിയിലാക്കി. ഇന്നലെ ഉച്ചക്ക് 11.30ഓടെയാണ് അഴകുന്നിൽ ഭാഗത്തുള്ള വിഷ്ണു, വിജേഷ്, രാജസേനൻ എന്നിവരുടെ രണ്ടേക്കറോളം വരുന്ന പറമ്പിലെ കുറ്റിക്കാടിന് തീപിടിച്ചത്. സമീപത്തെ വീടുകളിലേക്ക് തീപടരുന്നതിനു മുമ്പ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് രണ്ട് മണിക്കൂറെടുത്താണ് തീ കെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ അരുൺ പി.നായർ, അനുരാജ്, ജയകൃഷ്ണൻ, ഷൈൻ, ജോൺ, ഹോംഗാർഡ് ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീകെടുത്തിയത്.