
കൊല്ലം: എ.പി.പി എസ്.അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കമ്മിഷണൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദു കൃഷ്ണ, ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് യു.വഹീദ,സൂരജ് രവി, എം.എം.സഞ്ജീവ്, പ്രദീഷ് കുമാർ, ജയലക്ഷ്മി ദത്തൻ, പ്രഭ അനിൽ, മാരിയത്ത്, അനിത, ബിന്ദു ചന്ദ്രൻ, ഷെമി ഷംനാദ്, ജലജ മുണ്ടയ്ക്കൽ, സരസ്വതി പ്രകാശ്, സിസിലി, സുബി, സുലോചന, സുവർണ, സിന്ധു കുമ്പളം, സാലി, ബീന ജയിംസ്, സരിത, ലത, ഷീജ രാധാകൃഷ്ണൻ, രാധമണി, സുൽഫത്, രാഗിണി, സിന്ധു, കുമാരി രാജേന്ദ്രൻ, ബിനി അനിൽ, ശാലിനി, ശോഭ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.