കൊല്ലം: ഗവർണർക്ക് നേരെ നടന്ന ആക്രമണം സി.പി.എം ഉന്നത നേതൃത്വം അറിഞ്ഞുള്ള ആസൂത്രിത ആക്രമണമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ.

ഗവർണർക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇല്ലാതായി. പ്രതികളെ സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിച്ചത്. നീതി ലഭിക്കാൻ ഗവർണർക്ക് തെരുവിൽ കുത്തിയിരിക്കേണ്ടിവന്ന ഗതികേടാണ് ഇന്നലെ നിലമേലിൽ കണ്ടത്.

ആഭ്യന്തരവകുപ്പിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തഫലമാണ് കേരളം അനുഭവിക്കുന്നത്. ഗവർണർക്ക് സുരക്ഷ കൊടുക്കുവാൻ ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെടേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനമാണെന്നും ബി.ബി ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.