
കൊല്ലം: ഗവർണർക്ക് നേരെ നിലമേലിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. റെസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ്‌ബേയിൽ സമാപിച്ചു.
സമ്മേളനം ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷനായ യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പറഞ്ഞു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ, അഭിഷേക് മുണ്ടയ്ക്കൽ, ജില്ലാ ട്രഷറർ അഭിജിത്ത് ആശ്രമം, കിളികൊല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സജു ഊട്ടുപുരയ്ക്കൽ, മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് മാത്യൂസ്, ശബരിനാഥ്, അർജുൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജീഷ്, അനന്ദു കണ്ടച്ചിറ, വിഷ്ണു അനിൽ എന്നിവർ നേതൃത്വം നൽകി.